ഫോൺ ചോർത്തൽ: മുംബൈ മുൻ പൊലീസ് മേധാവിക്കും എൻ.എസ്.ഇ മുൻ സി.ഇ.ഒക്കുമെതിരെ കേസ്

മുംബൈ: ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് മുംബൈയിലെ മുൻ പൊലീസ് മേധാവി സഞ്ജയ് പാണ്ഡെക്കും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ സി.ഇ.ഒ ചിത്ര രാമകൃഷ്ണക്കും എതിരെ സി.ബി.ഐ പുതിയ കേസ് രജിസ്റ്റർ ചെയ്തു.

ഇവരുടെ ഐ.ടി കമ്പനി സ്റ്റോക്ക് മാർക്കറ്റ് ജീവനക്കാരുടെ ഫോൺ ചോർത്തി​യ സംഭവത്തിലാണ് കേസ്. എൻ.എസ്.ഇയുടെ മുൻ സി.ഇ.ഒ രവി നരെയ്നെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള പരാതി പ്രകാരമാണ് സി.ബി.ഐ കേസെടുത്തത്. മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളിലായി സഞ്ജയ് പാണ്ഡെയുമായി ബന്ധപ്പെട്ട 10 സ്ഥലങ്ങളിൽ സി.ബി.ഐ പരിശോധന നടത്തി. 

Tags:    
News Summary - CBI Case Against Mumbai Ex Top Cop Over Alleged Phone-Tapping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.