ഗൗരിലങ്കേഷ്‌, ധാബോൽക്കർ, കൽബുർഗി, പൻസാരെ കൊലകൾക്ക്‌ പരസ്‌പര ബന്ധമു​ണ്ടെന്ന്

ന്യൂഡൽഹി: യുക്തിവാദി നരേന്ദ്ര ദാഭോൽക്കർ, സി.പി.ഐ നേതാവ് ഗോവിന്ദ് പൻസാരെ, ആക്ടിവിസ്റ്റ്-മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ്, എ​ഴുത്തുകാരൻ എം.എം. കൽബുർഗി എന്നിവരുടെ കൊലപാതകങ്ങളിൽ പരസ്പര ബന്ധമുണ്ടെന്ന് നരേന്ദ്ര ധാബോൽക്കറി​െൻറ മകൾ സുപ്രീംകോടതിയിൽ. നരേന്ദ്ര ധാബോൽക്കറി​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‌ മേൽനോട്ടം വഹിക്കണമെന്ന ആവശ്യം തള്ളിയ ബോംബെ ഹൈകോടതി നിലപാടിനെതിരായ ഹർജി പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ചിനു മുമ്പാകെയാണ്‌ മുക്ത ധാബോൽക്കർ ഈ വാദമുന്നയിച്ചത്‌.

കേസുമായി ബന്ധപ്പെട്ട അധികരേഖകൾ സമർപ്പിക്കാൻ ഹർജിക്കാരിയുടെ അഭിഭാഷകൻ ആനന്ദ്‌ ഗ്രോവറിന്‌ ജസ്റ്റിസ്‌ സഞ്‌ജയ്‌ കിഷൻകൗൾ അധ്യക്ഷനായ ബെഞ്ച്‌ രണ്ടാഴ്‌ച സമയം അനുവദിച്ചു. രേഖകളുടെ പകർപ്പ്‌ സി.ബി.ഐക്കുവേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാഭാട്ടിക്ക്‌ കൈമാറണമെന്നും കോടതി നിർദേശിച്ചു.

ദാഭോൽക്കർ 2013 ആഗസ്റ്റ് 20-ന് പൂനെയിൽ പ്രഭാത നടത്തത്തിനിടെ മോട്ടോർ സൈക്കിളിലെത്തിയ രണ്ട് അക്രമികളുടെ വെടിയേറ്റ് മരിച്ചു. 2015 ഫെബ്രുവരി 20 ന് പൻസാരെ കൊല്ലപ്പെട്ടു, ലങ്കേഷ് 2017 സെപ്തംബർ അഞ്ചിന് കൊല്ലപ്പെട്ടു. കൽബുർഗി 2015 ആഗസ്റ്റ് 30-ന് വെടിയേറ്റ് മരിച്ചു.

Tags:    
News Summary - CBI asked on potential link between Dabholkar, Pansare, Lankesh, Kalburgi murders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.