കൈക്കൂലി കേസിൽ ജൂനിയർ എഞ്ചിനീയർ ഉൾപ്പെടെ രണ്ട് പേരെ സി.ബി.െഎ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: െെകക്കൂലി കേസിൽ ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലെ ജൂനിയർ എഞ്ചിനീയർ ഉൾപ്പെടെ രണ്ട് ജീവനക്കാരെ സിബിെഎ അറസ്റ്റ് ചെയ്തു. ജൂനിയർ എഞ്ചിനീയർ നീരജ് കുമാർ, കോർപ്പറേഷൻ ജീവനക്കാരൻ സുഖ്ദേവ് എന്നിവരാണ് പിടിയിലായത്. ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലെ മെയിന്‍റനൻസ് ഓഫീസിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്.

സ്വകാര്യ വ്യാപാര സ്ഥാപനത്തിന് മുന്നിൽ സാധനങ്ങൾ സൂക്ഷിക്കാൻ അനുമതി നൽകുന്നതിന് ഉടമയിൽ നിന്ന് 7000 രൂപ കൈക്കൂലി ഇരുവരും ആവശ്യപ്പെട്ടെന്നാണ് പരാതി. പണം വാങ്ങുന്നതിനിടെ സുഖ്ദേവിനെ സി.ബി.െഎ സംഘം കെണിയിൽപ്പെടുത്തി പിടികൂടുകയായിരുന്നു. പിന്നീട് ജൂനിയർ എഞ്ചിനീയർ നീരജ് കുമാറിനേയും അറസ്റ്റ് ചെയ്തു. ഇരുവരുടെയും താമസ സ്ഥലങ്ങളിൽ സി.ബി.െഎ പരിശോധന നടത്തി. 

Tags:    
News Summary - CBI arrests 2 including MCD's Junior Engineer in bribery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.