നായയുടെ ദേഹത്ത് കൂടി ആഡംബര കാർ കയറ്റിയിറക്കി; ബംഗളൂരുവിൽ യുവാവ്​ അറസ്റ്റിൽ

നായയുടെ ശരീരത്തിലൂടെ ഓഡി കാർ കയറ്റിയിറക്കിയ യുവാവ് അറസ്റ്റിൽ. ബംഗളൂരുവിലെ അറിയപ്പെടുന്ന വ്യവസായിയുടെ പൗത്രനായ ആദിയെന്ന 23കാരനാണ് അറസ്റ്റിലായത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മൂന്ന് തെരുവുനായ്ക്കൾ റോഡിൽ കിടുന്നറങ്ങുന്നതിനിടെയാണ് യുവാവ് കാറിൽ ഇവിടെയെത്തിയത്. പതുക്കെ എത്തിയ കാർ പെട്ടെന്ന് സ്പീഡ് കൂട്ടി നായയുടെ ദേഹത്ത് കൂടി കയറ്റിയിറക്കുകയായിരുന്നു. ഇയാൾ മനപ്പൂർവ്വം നായയെ അപകടപ്പെടുത്താൻ ചെയ്തതാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ജനുവരി 26ന് വൈകീട്ട് 5.15നാണ് സംഭവം.

''രണ്ട് ദിവസമായി ഒരു തെരുവുനായയെ കാണാതായതിനെ തുടർന്ന് ഞങ്ങൾ അന്വേഷണത്തിലായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഞങ്ങൾ സ്ഥലത്തെത്തുമ്പോഴേക്കും അതിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു''-പ്രദേശവാസി പറഞ്ഞു. കാർ കയറി ചത്ത തെരുവ്​ നായയെ പോസ്​റ്റുമോർട്ടം ചെയ്​തു. സംഭവത്തിനെതിരെ വ്യാപക ജനരോഷം ഉയർന്നിട്ടുണ്ട്​. 

Tags:    
News Summary - Caught On CCTV: Dog Run Over By Audi. Bengaluru Man, 23, Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.