ജാതി സെൻസസ്, രോഹിത് ആക്ട്, ഒ.ബി.സി ക്ഷേമ മന്ത്രാലയം എന്നിവ നടപ്പാക്കും -കോൺഗ്രസ്

ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ ജാതി സെൻസസ്, രോഹിത് വെമുല ആക്ട്, ഒ.ബി.സി ക്ഷേമ മന്ത്രാലയം തുടങ്ങിയവ നടപ്പിലാക്കുമെന്ന് കോൺഗ്രസ്. റായ്പുരിൽ നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് പാർട്ടി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സാമൂഹിക നീതി പ്രമേയം അവതരിപ്പിച്ചുകൊണ്ടാണ് ദളിത് ആദിവാസി വിദ്യാർത്ഥികളുടെ അവകാശ സംരക്ഷണത്തിന് രോഹിത് വെമുല ആക്ട് നടപ്പാക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചത്. പിന്നാക്ക വിഭാഗങ്ങളുടെ താല്പര്യവും പ്രാതിനിധ്യവും സംരക്ഷിക്കപ്പെടണം എന്ന് ചർച്ച ചെയ്ത പ്രമേയത്തിൽ ഒ.ബി.സി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും വനിതാ കമ്മീഷന് ഭരണഘടനാ പദവി നൽകുമെന്നും പാർട്ടി വ്യക്തമാക്കി.

രാഷ്ട്രീയ, സാമ്പത്തിക, അന്തർദേശീയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ ശനിയാഴ്ച സമ്മേളനത്തിൽ ചർച്ച ചെയ്യുകയും പാസാക്കുകയും ചെയ്തിരുന്നു. സമ്മേളനത്തിന്റെ ആദ്യ ദിവസം പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന് കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചിരുന്നു. അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ പാർട്ടി മേധാവിക്ക് അധികാരം നൽകുകയും ചെയ്തു. സമ്മേളനം ഇന്ന് സമാപിക്കും.

Tags:    
News Summary - Caste Census, Rohit Act, OBC Welfare Ministry to be implemented - Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.