ചെന്നൈ: തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നു. ഇതിനിടെ, അനുമതിയില്ലാതെ റോഡ് ഷോ നടത്തിയെന്ന പരാതിയിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കയാണ്. ചെന്നൈ ടി നഗറിൽ റോഡ് ഷോ നടത്തിയ സംഭവത്തിലാണ് വിജയ്ക്കെതിരെ ചെന്നൈ മാമ്പലം പൊലീസ് കേസെടുത്തത്.
വിജയ്യെ കൂടാതെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയും ടി നഗർ സ്ഥാനാർഥിയുമായ എൻ.ആനന്ദ്, ദക്ഷിണ ചെന്നൈ ജില്ല സെക്രട്ടറി അപ്പുനു എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിംഗ് സ്ക്വാഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിശ്ചിത വേദിയിൽ പരിപാടി നടത്താൻ മാത്രമാണ് അധികൃതർ അനുമതി നൽകിയിരുന്നത്.
എന്നാൽ ഇത് ലംഘിച്ചുകൊണ്ട് ടി നഗർ, തൗസൻഡ് ലൈറ്റ്സ്, എഗ്മൂർ തുടങ്ങിയ തിരക്കേറിയ മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് വിജയ് റോഡ് ഷോ സംഘടിപ്പിക്കുകയായിരുന്നു. പലപ്പോഴും വിജയ് യുടെ റോഡ് ഷോക്കെത്തുന്ന ആൾക്കൂട്ടം ഇതരകക്ഷികളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. ചെറുപ്പക്കാർക്കിടയിലാണ് വിജയ്ക്ക് സ്വാധീനമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.