സ്വർണ്ണക്കടത്ത്: നടി രന്യയെ അപമാനിച്ച ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്

ബംഗളൂരു: സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നട നടി രന്യ റാവുവിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ബി.ജെ.പി എം.എൽ.എ ബസൻഗൗഡ പാട്ടീൽ യത്‌നലിനെതിരെ കേസെടുത്തതായി പൊലീസ്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 79 (സ്ത്രീയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കിൽ പ്രവൃത്തി) പ്രകാരമാണ് ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിൽ യത്നലിനെതിരെ കേസ് രജിസ്റ്റർ ചെയ്ത്. അകുല അനുരാധയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

തിങ്കളാഴ്ച വിജയപുരയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ നടിയെക്കുറിച്ച് അപമാനകരമായ പരാമർശങ്ങൾ നടത്തിയതായി പരാതിക്കാരി ആരോപിച്ചു. റാവു ഒരു ബഹുഭാഷാ നടിയാണെന്നും സമൂഹത്തിൽ ബഹുമാനമുണ്ടെന്നും അവകാശപ്പെട്ട പരാതിക്കാരി നടിക്കെതിരായ യത്‌നാലിന്റെ പരാമർശങ്ങൾ ആക്ഷേപകരവും അശ്ലീലവും അനാദരവും നിറഞ്ഞതാണെന്ന് ആരോപിച്ചു.

കർണാടകയിലെ മുതിർന്ന ഐ.പി.എസ് ഓഫിസർ ഡി.ജി.പി കെ. രാമചന്ദ്ര റാവുവിന്റെ വളർത്തുമകൾ രന്യ റാവു എന്ന ഹർഷവർധിനി രന്യയെ ഈമാസം മൂന്നിനാണ് ബംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം വിദേശ സ്വർണ്ണക്കട്ടികളുമായി അറസ്റ്റ് ചെയ്തത്. അറസ്റ്റിനുശേഷം അവരുടെ വസതിയിൽ നടത്തിയ റെയ്ഡിൽ 2.06 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും 2.67 കോടി രൂപ പണവും കണ്ടെടുത്തിരുന്നു. വലിയൊരു കള്ളക്കടത്ത് ശൃംഖലയുടെ ഭാഗമാണ് അവർ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.

Tags:    
News Summary - Case against Karnataka BJP MLA over vulgar remark against actor Ranya Rao

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.