അർധരാത്രിയിൽ കാറുകൾ കത്തിച്ച ഡോക്​ടർ അറസ്​റ്റിൽ 

ബംഗളുരു: കർണാടകയിലെ ഗുൽബർഗ, ബെൽഗാം മേഖലയിൽ കഴിഞ്ഞ രണ്ടാഴ്​ചക്കിടെ 15ഒാളം കാറുകൾ കത്തിച്ച സംഭവത്തിൽ​ 37കാരനായ ഡോക്​ടർ അറസ്​റ്റിൽ. മെഡിക്കൽ കോളജ്​ പ്രൊഫസറായ അമീത്​ ഗെയ്​ക്​വാദാണ്​ പിടിയിലായത്​. ജനുവരി 17ന്​ തീ കത്തിക്കാൻ ഉപയോഗിക്കുന്ന വസ്​തുക്കൾ സഹിതമാണ്​ ഇയാൾ പൊലീസ്​ പിടിയിലാകുന്നത്​. 

രണ്ടാഴ്​ചയോളമായി മേഖലയിൽ നിർത്തിയിട്ട കാറുകൾക്ക്​ തീപിടിക്കുകയായിരുന്നു. അർധരാത്രിക്കും പുലർച്ചെ മൂന്നിനും ഇടയിലായിരുന്നു എല്ലാ സംഭവങ്ങളും നടന്നത്​. ഇത്തരം 15ഒാളം കേസുകൾ രജിസ്​റ്റർ ചെയ്​തിട്ടും കാരണം കണ്ടെത്താനാകാതെ പൊലീസ്​ വലയുന്നതിനിടെയാണ്​ ഡേക്​ടർ അറസ്​റ്റിലായത്​. 

ബുധനാഴ്​ച രാത്രി മേഖലയിലെ അപ്പാർട്ട്​മ​െൻറിലുള്ള പാർക്കിങ്​​ ​ഏരിയയിൽ കാറുകൾക്കിടയിൽ ഒരാൾ നടക്കുന്നത്​ കണ്ട്​ സുരക്ഷാ ജീവനക്കാരൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടൻ പൊലീസ്​ സ്​ഥലത്തെത്തി ഇയാളെ ചോദ്യം​ ​െചയ്​തു. 

​എന്നാൽ കൃത്യമായ മറുപടി നൽകാത്തതിനെ തുടർന്ന്​ പൊലീസ്​ ഗെയ്​ക്ക്​വാദി​​െൻറ ​കാർ പൊലീസ്​ പരിശോധിച്ചു. കാറിൽ കർപ്പൂരം, എഞ്ചിൻ ഒായിൽ, ഡീസൽ സ്​പിരിറ്റ്​, പെട്രോൾ ജാറുകൾ, തുണിക്കെട്ടുകൾ എന്നിവ ക​െണ്ടടുത്തു. തുടർന്ന്​ ഡോക്​ടറെ കസ്​റ്റഡിയിലെടുക്കുകയായിരുന്നു. 

സംഭവിത്തിനു പിന്നിലെ ഉദ്ദേശമെന്തെന്ന്​ വ്യക്​തമല്ല. എന്നാൽ ഡോക്​ടറുടെ അറസ്​റ്റിനു ശേഷം കാർ കത്തിക്കുന്ന സംഭവം റിപ്പോർട്ട്​ ചെയ്​തിട്ടില്ല. 


 

Tags:    
News Summary - Car Set on fire By A Doctor - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.