ജനക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി നാലു പേർ മരിച്ചു

റാഞ്ചി: ഝാർഖണ്ഡിലെ പലാമുവിൽ ജനക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി നാലു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഗർവയിൽനിന്ന് വരികയായിരുന്ന കാറാണ് അപകടത്തിനിടയാക്കിയത്. പ്രദേശത്തെ സാംസ്കാരിക പരിപാടിക്ക് പോകുകയായിരുന്ന 14 പേരുടെ കൂട്ടത്തിലേക്കാണ് കാർ പാഞ്ഞുകയറിയത്.

അപകടം സംഭവിച്ചിട്ടും കാർ ഒരു കിലോമീറ്ററോളം നിർത്താതെ പോയി. തുടർന്ന് കാർ ഉപേക്ഷിച്ച് ഓടിച്ചയാൾ രക്ഷപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

നാലുപേരും തൽക്ഷണം മരിച്ചിരുന്നു. പരിക്കേറ്റവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - car runs over crowd, 4 dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.