കാർഗിൽ യുദ്ധ വീരൻ ക്യാപ്റ്റൻ വിക്രത്തിന്‍റെ മാതാവ് കമൽകാന്ത് ബത്ര അന്തരിച്ചു

ന്യൂഡൽഹി: കാർഗിൽ യുദ്ധ വീരൻ ക്യാപ്റ്റൻ വിക്രം ബത്രയുടെ മാതാവ് കമൽകാന്ത് ബത്ര (77) അന്തരിച്ചു. ഹിമാചൽ മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖുവാണ് കമൽകാന്ത് ബത്രയുടെ വിയോഗ വാർത്ത പുറത്തുവിട്ടത്. ആം ആദ്മി പാർട്ടി മുൻ നേതാവാണ് കമൽകാന്ത് ബത്ര.

'വളരെ ദുഃഖകരമായ വാർത്തയാണ്. ക്യാപ്റ്റൻ വിക്രം ബത്രയുടെ മാതാവ് കമൽകാന്ത് ബത്ര വിട പറഞ്ഞിരിക്കുന്നു. അവരുടെ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നു. ഈ ദുഃഖം മറികടക്കാനുള്ള കരുത്ത് ദൈവം ആ കുടുംബത്തിന് നൽകട്ടെ' -ഹിമാചൽ മുഖ്യമന്ത്രി എക്സിൽ കുറിച്ചു.

കാർഗിൽ യുദ്ധത്തിലാണ് 24കാരനായ ക്യാപ്റ്റൻ വിക്രം ബത്ര രക്തസാക്ഷിയായത്. സഹ സൈനികന്‍റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് വിക്രം കൊല്ലപ്പെട്ടത്. കാർഗിൽ സിംഹം, കാർഗിൽ ഹീറോ എന്നെല്ലാം ക്യാപ്റ്റൻ വിക്രം അറിയപ്പെടുന്നു. മരണാനന്തര ബഹുമതിയായ പരമവീർചക്രം നൽകി രാജ്യം ധീര സൈനികനെ ആദരിച്ചു. 

Tags:    
News Summary - Captain Vikram Batra's mother, Kamal Kant, passes away at 77

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.