Posted On
date_range Updated On
date_range മുംബൈയെ നിയന്ത്രിക്കാൻ കേന്ദ്ര സായുധ പൊലീസ്
മുംബൈ: മൂന്നാംഘട്ട ലോക്ഡൗണിൽ സാമ്പത്തിക തലസ്ഥാനമായ മുംബൈ നഗരത്തിൽ ക്രമസമാധാന പാലനത്തിന് കേന്ദ്ര സായുധ പൊലീസ് (സി.എ.പി.എഫ്) സംഘമെത്തി. അഞ്ച് കമ്പനി സേനയാണ് തിങ്കളാഴ്ച നഗരത്തിൽ എത്തിയത്.
ദക്ഷിണ മുംബൈ, ദക്ഷിണ-മധ്യ മുംബൈ, ധാരാവി ഉൾപ്പെട്ട കിഴക്കൻ പ്രാന്തപ്രദേശങ്ങൾ തുടങ്ങി അഞ്ച് മേഖലകളിൽ ചൊവ്വാഴ്ച മുതൽ ഇവരെ വിന്യസിക്കും. 20 കമ്പനി സേനയാണ് മഹാരാഷ്ട്ര കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. നഗരത്തിൽ 600ലേറെ പൊലീസുകർക്ക് കോവിഡ് ബാധിക്കുകയും കോവിഡ് വ്യാപനം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സേനയെ ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.