ഉറക്കം നടിക്കുന്നവരെ ഉണർത്താനാവില്ല''- കോവിഡ്​ വിഷയത്തിൽ മോദിയെ പരിഹസിച്ച്​ ശശി തരൂർ

ന്യൂഡൽഹി: കോവിഡ്​ വിഷയം ആലോചിക്കാൻ പാർ​ലമെന്‍റ്​ സമിതി യോഗങ്ങൾ ഓൺലൈനായി നടത്തണമെന്ന്​ നിരന്തരം ആവശ്യമുയർന്നിട്ടും ചെവികൊടുക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത്​ ഷായെയും​ പരിഹസിച്ച്​ കോൺഗ്രസ്​ നേതാവ്​ ശശി തരൂർ എം.പി. തൃണമൂൽ കോൺഗ്രസ്​ മൂന്നു തവണയാണ്​ വിഷയത്തിൽ ഓൺലൈൻ യോഗം ആവശ്യപ്പെട്ട്​ പാർ​ലമെന്‍റ്​ സ്​പീക്കർ ഓം ബിർളക്ക്​ കത്തയച്ചിരുന്നത്​. മേയ്​ ഏഴിന്​ ഓം ബിർളക്കു പുറമെ രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിനും കത്തയച്ചു. ''കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിദിനം മൂന്നു ലക്ഷത്തിനു മുകളിലാണ്​ കോവിഡ്​ ബാധ. നിലവിലെ സാഹചര്യത്തിൽ പാർലമെന്‍ററി സമിതി യോഗങ്ങൾ ഓൺലൈനായി നടത്തണമെന്ന്​ ആവശ്യപ്പെടുന്നു''- എന്നായിരുന്നു തൃണമൂൽ നേതാവ്​ ഡെറക്​ ഒ ബ്രിയന്‍റെ കത്ത്​. അതിനും മറുപടി ലഭിക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം ഒ ബ്രിയൻ സമൂഹ മാധ്യമത്തിൽ എത്തി. മൂന്നു തവണ ആവശ്യപ്പെട്ടിട്ടും അത്​ അനുവദിക്കാതിരിക്കു​േമ്പാൾ വിഷയത്തിൽ സർക്കാറിനെ ഉത്തരവാദിയാക്കാൻ പ്രതിപക്ഷത്തിന്​ സാധിക്കില്ലെന്ന്​ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ട്വീറ്റ്​​ അഭിസംബോധന ചെയ്​തിരിക്കുന്നത്​ നരേന്ദ്ര, അമിത്​ എന്നിങ്ങനെ പേരുനൽകിയാണ്​. ഇതാണ്​ വിലാസമെന്നും എന്തുകൊണ്ടാകും ഇങ്ങനെ നൽകേണ്ടിവന്നതെന്ന്​ ഊഹിച്ചൂടെയെന്നും ചോദിക്കുന്നു.

തൃണമൂൽ പാർലമെന്‍റംഗത്തിന്‍റെ ട്വീറ്റിന്​ പിന്തുണയുമായി നിരവധി പേരാണ്​ എത്തിയത്​. കോൺഗ്രസും ഇ​േത ആവശ്യം പലതവണ ഉന്നയിച്ചതാണെന്ന്​ പാർട്ടി നേതാവ്​ ജയ്​റാം രമേശ്​ പറഞ്ഞു. പിന്നാലെയാണ്​ 'ഒരു പഴഞ്ചൊല്ലുണ്ട്​, ഉറക്കം നടിക്കുന്ന ഒരാളെ വിളിച്ചുണർത്താനാകില്ലെന്ന്​' എന്ന്​ തരൂർ പ്രതികരിച്ചത്​.

നിയമങ്ങൾ ഔദ്യോഗികമായി മാറ്റാതെ യോഗങ്ങൾ ചേരാനാകില്ലെന്ന്​ ബിർള പറയുന്നതായി കോൺഗ്രസ്​ നേതാവ്​ പരിഹസിക്കുന്നു. ''പാർലമെന്‍ററി ഉത്തരവാദിത്വം നമ്മുടെ ജനാധിപത്യത്തിലെ ഭരണഘടന സംവിധാനത്തിന്‍റെ ഹൃദയമാണ്​. അത്​ നിർവഹിക്കാനാകാതെ വരുന്നത്​ അപകടകരമാണ്​. ആ ഉത്തരവാദിത്വം യോഗമില്ലാത്തതിനാൽ തത്​കാലം ഇമെയ്​ലായി ഞാൻ നിർവഹിക്കുകയാണ്​''- ശശി തരൂർ പറയുന്നു. 

Tags:    
News Summary - 'Can't wake a man who pretends to sleep': Shashi Tharoor takes dig at PM Modi over COVID-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.