സൈന്യത്തിന്റെ ഭരണനിർവഹണം കോടതികൾക്ക് നടത്താനാകില്ല -സുപ്രീംകോടതി

ന്യൂഡൽഹി: സൈന്യത്തി​ന്റെ ഭരണനിർവഹണം കോടതികൾക്ക് നടത്താനാകി​ല്ലെന്ന് സുപ്രീംകോടതി. ഒരു സൈനിക യൂനിറ്റി​​ന്റെ ചുമതല ലഭിച്ച വനിത കേണൽ നൽകിയ ഹരജിയിൽ വാദം കേൾക്കവേയാണ് പരമോന്നത കോടതി ഈ നിരീക്ഷണം നടത്തിയത്. സാധാരണഗതിയിൽ ഇവരേക്കാൾ രണ്ട് റാങ്ക് താഴെയുള്ള ഉദ്യോഗസ്ഥരാണ് ഇത്തരം സൈനിക യൂനിറ്റിന്റെ ചുമതല വഹിക്കുന്നത്.

സൈന്യത്തിലെ രണ്ടും നാവിക സേനയിലെ ഒന്നും വനിത ഓഫിസർമാരുടെ ഹരജികളും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിലുണ്ട്. പ്ര​മോഷൻ ഉൾ​പ്പെടെ വിവിധ വിഷയങ്ങളുമായി ബന്ധ​പ്പെട്ടുള്ളതാണ് ഹരജികൾ.

പെരുമാറ്റ സംഹിതപോലുള്ള കാര്യങ്ങളിലാണ് കോടതികൾ ഇടപെടാറുള്ളതെന്നും സേനയുടെ ഭരണനിർവഹണം കോടതികൾക്ക് നടത്താനാകില്ലെന്നും വനിത കേണലിനുവേണ്ടി ഹാജരായ അഭിഭാഷക മീനാക്ഷി അറോറയോട് കോടതി പറഞ്ഞു. തുടർന്ന് ഹരജി വിശദ വാദം കേൾക്കുന്നതിനായി സെപ്റ്റംബർ 27ലേക്ക് മാറ്റി.

Tags:    
News Summary - Can't run affairs of Army, says Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.