‘മുസ്​ലിംകളെ തുറങ്കിലിടുകയോ കാട്ടിലയക്കുകയോ ചെയ്യണം’; ഡോക്​ടറുടെ വിദ്വേഷ വിഡിയോ പുറത്ത്​

കാൺപൂർ: ഉത്തർപ്രദേശിൽ വനിത ഡോക്​ടർ തബ്​ലീഗ്​ ജമാഅത്ത്​ പ്രവർത്തകരെയും മുസ്​ലിംകളെയും അധിക്ഷേപിക്കുന്ന വിഡിയോ പുറത്ത്​. തബ്​ലീഗ്​ പ്രവർത്തകരെ തീവ്രവാദികളെന്ന്​ വിശേഷിപ്പിക്കുകയും ആശുപത്രികളിലേക്കല്ല പകരം അവരെ ജയിലിൽ അടക്കണമെന്നും ​വിഡിയോയിൽ ഡോക്​ടർ ആരതി ലാൽചന്ദനി ആവശ്യപ്പെടുന്നതായി കാണാം​.  കോവിഡ്​ ബാധിതനായ തബ്​ലീഗ്​ പ്രവർത്തകൻ ഡോക്​ടറുടെ മേൽതുപ്പിയെന്നും ബിരിയാണി ആവശ്യപ്പെട്ടുവെന്നും ആ​േരാപിച്ച്​ രംഗത്തെത്തിയത്​ ഈ ഡോക്​ടറായിരുന്നു.

കാൺപൂരിലെ ഗുണേഷ്​ ശങ്കർ വിദ്യാർഥി മെഡിക്കൽ കോളജ്​ പ്രിൻസിപ്പലാണ്​ ആരതി ലാൽചന്ദനി.  സിറ്റി ജേണലിസ്​റ്റ്​ ഷൂട്ട്​ ചെയ്​തതാണ്​ അഞ്ചുമിനിറ്റ്​ വിഡിയോ. തബ്​ലീഗുകാർക്കെതിരെയും പ്രത്യേകിച്ച്​ മുസ്​ലിംകൾക്കെതിരെയും അവർ ആക്രോശിക്കുന്നത്​ വിഡിയോയിലുണ്ട്​.

 ‘ഭീകരവാദികൾക്ക്​ വി.ഐ.പി പരിഗണനയാണ്​ നമ്മൾ നൽകുന്നത്​. അവർ കാരണമാണ്​ കുറേ ഡോക്​ടർമാർ ക്വാറൻറീനിൽ പോകേണ്ടി വന്നത്​. പ്രീണന നയമാണ്​ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുക വഴി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ പിന്തുടരുന്നത്​. അവരെ ജയിലിലടക്കണം’ -രണ്ടുമാസം പഴക്കമുള്ള വിഡിയോയിൽ ഡോക്​ടർ പറയുന്നു. ‘അവരെ ഒന്നുകിൽ കാട്ടിലേക്കയക്കുകയോ കാരാഗ്രഹത്തിലടക്കുകയോ ചെയ്യണം. ഈ 30 കോടി കാരണമാണ്​ 100 കോടിയാളുകൾ അനുഭവിക്കുന്നത്​. അവർ കാരണമാണ്​ രാജ്യത്ത്​ സാമ്പത്തിക അടിയന്തരാവസ്​ഥയുണ്ടായത്​’ വിഡിയോയുടെ മറ്റെരു ഭാഗത്ത്​ അവർ മുസ്​ലിംകളെ ഒന്നടങ്കം ആക്ഷേപിക്കുന്നു. 

എന്നാൽ സംഭവം വിവാദമായതോടെ വിഡിയോ മോർഫ്​ ചെയ്​തതാണെന്നാണ്​ ഡോക്​ടർ പറയു​ന്നത്​. ‘നല്ല സമ്മർദ്ദം അനുഭവിക്കുന്ന വേളയിലാണ്​ ഈ ഒളികാമറ ഓപറേഷൻ നടത്തിയത്​. മോർഫിങ്ങിലൂടെ ചിലയാളുകൾ ഇവിടത്തെ സമാധാനം തകർക്കാൻ ശ്രമിക്കുകയാണ്​. ഞാനൊരു സമുദായത്തെയും പേരെടുത്ത്​ പരാമർശിച്ചിട്ടില്ല. ആ സമുദായത്തോടെനിക്ക്​ സ്​നേഹമാണ്​. ഞാനവർക്കെ​​​​​െൻറ ജീവൻ കൊടുക്കും’- ഡോക്​ടർ പ്രതികരിച്ചു. 

വിഡിയോയുടെ കാര്യത്തിൽ അന്വേഷണം നടത്തി വല്ല വാസ്​തവവും ഉണ്ടെങ്കിൽ ഡോക്​ടർക്കെതിരെ ക്രിമിനൽ കേസെടു​ക്കണമെന്ന്​ മുൻ എം.പിയും സി.പി.എം പൊളിറ്റ്​ ബ്യൂറോ അംഗവുമായ സുഭാഷിണി അലി ആവശ്യപ്പെട്ടു.  

Tags:    
News Summary - On Camera, UP Doctor's Hate Rant Against muslims and Tablighi Jamaat-india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.