Posted On
date_range Updated On
date_range ഹൈദരാബാദ് ഉച്ചകോടി: ട്രംപ് മോദിെയ വിളിച്ച് സംതൃപ്തി അറിയിച്ചു
വാഷിങ്ടൺ: ഹൈദരാബാദിൽ നടന്ന േഗ്ലാബൽ എൻറർപ്രനർഷിപ്പ് സമ്മിറ്റിെൻറ സംഘാടന മികവിനെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ട്രംപ് മോദിയെ ഫോണിൽ വിളിച്ച് ഉച്ചകോടിയിൽ സംതൃപ്തി അറിയിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.
ഹൈദരാബാദിൽ നവംബർ 28 ന് നടന്ന ത്രിദിന ഉച്ചകോടിയിൽ അമേരിക്കയിൽ നിന്നുള്ള 38 അംഗ പ്രതിനിധി സംഘത്തെ ട്രംപിെൻറ മകളും ഉപേദേഷ്ടാവുമായ ഇവാൻക ട്രംപാണ് നയിച്ചത്. ‘‘വനിതകൾക്ക് പ്രഥമപരിഗണന’’ എന്ന വിഭാഗത്തിൽ ചർച്ചകൾക്ക് അധ്യക്ഷത വഹിച്ചതും ഇവാൻകയായിരുന്നു.
ജൂണിൽ മോദി വൈറ്റ് ഹൗസ് സന്ദർശിച്ച വേളയിലാണ് ഇവാൻക ഇന്ത്യയിലെത്തും ഉച്ചകോടിയിൽ പെങ്കടുക്കുമെന്നും അറിയിച്ചത്.
150 രാജ്യങ്ങളിൽ നിന്നുള്ള 1500 സംരംഭകരും നിക്ഷേപകരുമാണ് ജി.ഇ.എസിൽ പെങ്കടുത്തത്. പ്രതിനിധികളിൽ പകുതിയോളം വനിതകളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.