ന്യൂഡൽഹി: സുപ്രീംകോടതി ദുർബലപ്പെടുത്തിയ പട്ടികവിഭാഗ പീഡന നിരോധന നിയമം പൂർവസ്ഥിതിയിലാക്കാനുള്ള നിയമഭേദഗതി ബിൽ പാർലമെൻറിെൻറ നടപ്പുസമ്മേളനത്തിൽ തന്നെ അവതരിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഇപ്പോൾ കൊണ്ടു വന്നാൽ ഇപ്പോൾത്തന്നെ പാസാക്കുന്നതിന് സഹകരിക്കാൻ തയാറാണെന്ന് കോൺഗ്രസ്. മാർച്ച് 20നുണ്ടായ വിവാദ സുപ്രീംകോടതി വിധിക്കെതിരെ നാലഞ്ചു മാസമായിട്ടും നിയമനിർമാണം നടത്താൻ സർക്കാർ വൈകിയതിനെ ലോക്സഭയിൽ കോൺഗ്രസ് ചോദ്യം ചെയ്തപ്പോഴാണ് ആഭ്യന്തരമന്ത്രിയുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായത്. നിയമേഭദഗതി കൊണ്ടുവരാൻ കഴിഞ്ഞദിവസം കേന്ദ്രമന്ത്രിസഭ തീരുമാനിച്ച വിവരം അറിഞ്ഞശേഷം കോൺഗ്രസ് ഇൗ വിഷയം ഉയർത്തുന്നതിനെ ആഭ്യന്തര മന്ത്രിയും ചോദ്യംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.