പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം; മദ്രാസ് സർവകലാശാല വിദ്യാർഥികളെ അറസ്റ്റ് ചെയ്തുനീക്കി

ചെന്നൈ: പൗരത്വ നിയമഭേദഗതിക്കെതിരെ മദ്രാസ് സർവകലാശാലയിൽ സമരം തുടർന്ന വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബുധനാഴ്ച രാത്രിയോടെയാണ് പൊലീസ് നടപടി. പൊലീസ് ക്യാംപസിനകത്ത് കടന്ന് വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്തവരെ എങ്ങോട്ടാണ് മാറ്റിയതെന്ന് പൊലീസ് വ്യക്തമാക്കിയില്ല.

ര​ണ്ടു ദി​വ​സ​മാ​യി കാ​മ്പ​സി​ൽ കു​ത്തി​യി​രി​പ്പ്​ സ​മ​രം ന​ട​ത്തു​കയായിരുന്നു വിദ്യാർഥികൾ. പ്ര​ക്ഷോ​ഭം ശ​ക്തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ഡി​സം​ബ​ർ 23വ​രെ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഹോ​സ്​​റ്റ​ൽ മു​റി​ക​ൾ നി​ർ​ബ​ന്ധ​പൂ​ർ​വം ഒ​ഴി​പ്പി​ക്കു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, ഒ​രു വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ സ​മ​രം തു​ട​രു​ക​യായിരുന്നു.

ബുധനാഴ്ച വൈകീട്ടോടെ വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​നെ​ത്തി​യ മ​ക്ക​ൾ നീ​തി​മ​യ്യം പ്ര​സി​ഡ​ൻ​റ്​ ക​മ​ൽ​ഹാ​സ​നെ പൊ​ലീ​സ്​ ക​വാ​ട​ത്തി​ൽ​ ത​ട​ഞ്ഞിരുന്നു. സു​ര​ക്ഷ പ്ര​ശ്​​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ക​മ​ൽ​ഹാ​സ​നെ ത​ട​ഞ്ഞ​തെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Tags:    
News Summary - cab protest madras university students arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.