കുട്ടി ഡ്രൈവർമാരെ പൂട്ടാൻ ഹൈദരാബാദ് പൊലീസിന്‍റെ നടപടി

ഹൈദരാബാദ്: കുട്ടി ഡ്രൈവർമാരെ പൂട്ടാൻ നടപടിയുമായി ഹൈദരാബാദ് പൊലീസ്.  ലൈസൻസില്ലാതെ വാഹനം ഒാടിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചതോടെയാണ് പൊലീസ് പരിശോധന കർശനമാക്കിയത്. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പ്രതിമാസം 30 പേരെങ്കിലും പൊലീസിൽ പിടിയിലാകുന്നുണ്ടെന്നാണ് കണക്ക്. ഇവരിൽ ഏറെയും 14മുതൽ 17വരെ പ്രായമുള്ള കുട്ടികളാണ്. ഇവരുണ്ടാക്കിയ അപകടങ്ങളിൽ 130 പേരാണ് കഴിഞ്ഞ വർഷം മാത്രം മരിച്ചത്.

എല്ലാ നഗരങ്ങളിലേക്കും പരിശോധന വ്യാപിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ട്രാഫിക് ജോയിന്‍റ് കമിഷ്ണർ ഡോ.വി രവീന്ദർ പഞ്ഞു.
കേസുകളെടുക്കുന്നത് വാഹനങ്ങളോടിക്കുന്നവർക്ക് മാത്രമായിരിക്കില്ലെന്നും വാഹന ഉടമകൾക്കും, മാതാപിതാക്കൾക്കും എതിരെയുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - c

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.