Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു; 25 പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉദംപൂർ ജില്ലയിൽ ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. കഗോട്ട് സ്വദേശികളായ രാജോ ദേവി (66), വിമല ദേവി (48) എന്നിവരാണ് മരിച്ചത്.
കൊഗർമറിലേയ്ക്ക് പോവുകയായിരുന്ന ബസ് രാംനഗറിലെ ഉദ്ദക് പ്രദേശത്ത് തെന്നിമറിയുകയായിരുന്നു. വിവാഹ സംഘമായിരുന്നു ബസിൽ സഞ്ചരിച്ചതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചുപരെ ഉദംപൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.