ഹരിയാനയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ്​ മറിഞ്ഞ്​ അഞ്ചുപേർ ഗുരുതരാവസ്ഥയിൽ

ഹരിയാനയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ്​ നിയന്ത്രണം വിട്ട്​ മറിഞ്ഞ്​ അഞ്ചുപേർ ഗുരുതരാവസ്ഥയിൽ. തിങ്കളാഴ്ച പുലർച്ചെ ഹരിയാനയിലെ ബഹാദൂർഗഞ്ചിലാണ്​ സംഭവം. കുട്ടികളും സ്ത്രീകളും അടക്കം 35 പേരാണ്​ ബസിൽ ഉണ്ടായിരുന്നത്​. ഡൽഹി-റോഹ്തക് ദേശീയപാതയിലെ റോഹാദ് ഗ്രാമത്തിന് സമീപം നടന്ന അപകടത്തിൽ

അഞ്ച് പേരുടെ നില ഗുരുതരമാണ്​. ഡൽഹിയിലെ കവാൽ നഗർ പ്രദേശവാസികൾ രാജസ്ഥാനിലെ ഖാത്തു ശ്യാം ക്ഷേത്രം സന്ദർശിച്ചതിനുശേഷം മടങ്ങവെയാണ്​ അപകടം. ബസ് ഡ്രൈവർ അപകടം നടനന സ്ഥലത്ത് നിന്ന് ഓടിപ്പോയി.

Tags:    
News Summary - Bus carrying pilgrims overturns near Haryana's Bahadurgarh, 5 critical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.