Posted On
date_range Updated On
date_range ഡൽഹി കൂട്ടമരണം: കുടുംബത്തിെൻറ നായും ചത്തു
ന്യൂഡൽഹി: ഡൽഹിയിൽ 11 പേർ മരിച്ചനിലയിൽ കാണപ്പെട്ട വീട്ടിലെ നായും ചത്തു. ബുരാരി കുടുംബത്തിെൻറ ‘ടോമി’ എന്ന് പേരുള്ള നായാണ് മൃഗസംരക്ഷണ കേന്ദ്രത്തിൽ കുഴഞ്ഞുവീണ് ചത്തത്. ‘ഇന്ത്യൻ പിറ്റ്ബുൾ മിക്സ്’ ഇനം നായെ കുടുംബത്തിെൻറ മരണശേഷം പോറ്റിയത് സഞ്ജയ് മൊഹാപത്ര മൃഗ അവകാശ പ്രവർത്തകനാണ്. ഹൃദയാഘാതം മൂലമാണ് മരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി സഞ്ജയ് അറിയിച്ചു. ജൂലൈ ആദ്യം ഭാട്ടിയ കുടുംബാംഗങ്ങളെ മരിച്ചനിലയിൽ കാണുേമ്പാൾ നായെ ഗ്രില്ലിൽ കെട്ടിയിട്ട നിലയിലായിരുന്നു.
‘ടോമി’യുടെ സ്മരണാർഥം മൃഗസംരക്ഷണ കേന്ദ്രത്തിൽ പുതിയ ഒ.പി വിഭാഗം തുടങ്ങുമെന്ന് സഞ്ജയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.