ഡൽഹി ബുരാരിയിലേത്​ കൂട്ട ആത്​മഹത്യയല്ല, അപകടമായിരുന്നെന്ന്​​ ഫോറൻസിക്​ റി​േപാർട്ട്​

ന്യൂഡൽഹി: ഡൽഹിയിലെ ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആത്​മഹത്യയല്ലെന്ന്​ മനഃശാസ്​ത്ര പോസ്​റ്റുമോർട്ടം റി​േപാർട്ട്​. ഒരു ആചാരാനുഷ്​ഠാനത്തിനിടെ ഉണ്ടായ അപകടമാണ് അതെന്ന്​ റിപോർട്ട്​ പറയുന്നു. ജൂലൈയിലാണ്​ ഒരു കുടുംബത്തിലെ 11 പേരെ ബുരാരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. വിചിത്ര രീതിയിലായിരുന്നു 11 പേരും മരിച്ചു കിടക്കുന്നത്​. അതോടൊപ്പം വീട്ടിൽ നിന്ന്​ കിട്ടിയ ഡയറിക്കുറിപ്പുകളും പൊലീസിൽ വിവിധ സംശയങ്ങൾ ബാക്കിവെച്ചു. തുടർന്നാണ്​ വിഷയത്തിൽ സൈ​േകാളജിക്കൽ ഒാ​േട്ടാപ്​സി നടത്തണമെന്ന്​ ഡൽഹി പൊലീസ്​ സി.ബി.​െഎയോട്​ ആവശ്യപ്പെട്ടത്​. പോസ്​റ്റ്​ മോർട്ടം റിപോർട്ട്​ ബുധനാഴ്​ചയാണ്​ ലഭിച്ചത്​.

റിപോർട്ട്​ അനുസരിച്ച്​ സംഭവം ആത്​മഹത്യയല്ല; മറിച്ച്​ അപകടമാണ്​. പ്രത്യേക ആചാരാനുഷ്​ഠാനങ്ങൾ പാലിക്കുന്നതിനിടെയാണ്​ അപകടമുണ്ടായത്​. മരിച്ച ആർക്കും അവരുടെ ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹമുണ്ടായിരുന്നില്ല എന്നും റിപോർട്ടിൽ പറയുന്നുവെന്ന്​ പൊലീസ്​ അറിയിച്ചു.

മരിച്ചവരു​െട വീടുകളിൽ നിന്ന്​ കിട്ടിയ ഡയറിക്കുറിപ്പുകൾ, ബന്ധുക്കളോടും സുഹൃത്തുക്ക​ളോടും സംസാരിച്ച്​ പൊലീസ്​ തയാറാക്കിയ റിപോർട്ടുകൾ എന്നിവ പരിശോധിച്ചാണ്​ സി.ബി.​െഎയുടെ കേന്ദ്ര ഫൊറൻസിക്​ സയൻസ്​ ലബോറട്ടറി നിഗമനത്തലെത്തിയത്​. സംഭവത്തിന്​ തൊട്ടുമുമ്പ്​ ഇവരുടെ മാനസിക നില എങ്ങനെയാണെന്ന്​ പഠിക്കുകയാണ്​ സൈക്കോളജിക്കൽ ഒാ​േട്ടാപ്​സിയിലൂടെ ചെയ്യുന്നത്​. കുടുംബം 11 വർഷമായി എഴുതിയ ഡയറികൾ പൊലീസ്​ ലാബ്​ അധികൃതർക്ക്​ നൽകി. ഇവ പരിശോധിച്ച ശേഷമാണ്​ നിഗമനത്തിലെത്തിയത്​.

Tags:    
News Summary - Burari Deaths Not Suicide But Accident - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.