Posted On
date_range Updated On
date_range രാജസ്ഥാനിൽ കാളയുടെ കുത്തേറ്റ് വിദേശി മരിച്ചു
ജയ്പുർ: കാളയുടെ കുത്തേറ്റ് വിദേശ വിനോദസഞ്ചാരി കൊല്ലപ്പെട്ടു. ജോൺ പാബ്ലോ (29) എന്ന അർജൻറീനക്കാരനാണ് ജയ്പുർ നഗരത്തിൽ അലഞ്ഞുതിരിയുന്ന കാളയുടെ കുത്തേറ്റു മരിച്ചത്. സുഹൃത്തിനൊപ്പം നടന്നുപോകുമ്പാൾ ശനിയാഴ്ചയാണ് സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒക്ടോബർ 27നാണ് പാബ്ലോ ഇന്ത്യയിലെത്തിയത്. മരണവിവരം അർജൻറീന എംബസിയെ അറിയിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.