Posted On
date_range Updated On
date_range ബി.ജെ.പിക്കും തൃണമൂലിനുമെതിരെ പോരാടാൻ ആഹ്വാനം ചെയ്ത് ബുദ്ധദേവ് ഭട്ടാചാര്യ
കൊൽക്കത്ത: കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിനും ബംഗാളിലെ തൃണമൂൽ ഭരണത്തിനുമെതിരെ പോരാടാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ. ഡി.വൈ.എഫ്.ഐയുടെ 11ാമത് അഖിലേന്ത്യ സമ്മേളനത്തിൽ പങ്കെടുത്തവർക്കുള്ള ഓഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇടതുപക്ഷത്തിന്റെ ശക്തമായ തിരിച്ചുവരവിലൂടെ മാത്രമേ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ-ഫാഷിസ്റ്റ് നയങ്ങളെ ചെറുക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. വാർധക്യസഹജ അസുഖങ്ങളെ തുടർന്ന് 78കാരനായ ബുദ്ധദേവ് ഭട്ടാചാര്യ കുറച്ച് വർഷങ്ങളായി പൊതുജീവിതത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.