Posted On
date_range Updated On
date_range ബി.ടെക് പരീക്ഷ ഓൺലൈനാക്കൽ: ഹൈകോടതിയെ സമീപിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ബി. ടെക് പരീക്ഷ ഓൺലൈനായി നടത്തണമെന്ന കേരള സാങ്കേതിക സർവകലാശാല വിദ്യാർഥികളുടെ ആവശ്യത്തിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഈ ആവശ്യവുമായി കേരള ഹൈകോടതിയെ സമീപിക്കാനും ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.
സമാന ഹരജികൾ ഹൈകോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിലാണ് നടപടി. സുപ്രീംകോടതി നിലപാടിനെ തുടർന്ന് വിദ്യാർഥികൾ ഹരജികൾ പിൻവലിച്ചു. ലോക്ഡൗൺ നടപ്പാക്കിയിട്ടും കേരളത്തിലെ ടി.പി.ആർ 10 ശതമാനത്തിൽ താഴേക്ക് എത്തുന്നില്ലെന്നും, ഈ സാഹചര്യത്തിൽ എഴുത്തുപരീക്ഷ നടത്തുന്നത് അപകടകരമാണെന്നുമാണ് വിദ്യാർഥികൾ ഹരജിയിൽ ചൂണ്ടിക്കാട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.