Posted On
date_range Updated On
date_range രാജസ്ഥാനിൽ രണ്ട് സീറ്റ് പിടിച്ച് ബി.എസ്.പി
ജയ്പൂർ: നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ രണ്ട് സീറ്റുകളിൽ വിജയിച്ച് ബഹുജൻ സമാജ് പാർട്ടി. രാജസ്ഥാനിലെ രണ്ട് സീറ്റുകളിലാണ് ബി.എസ്.പി സ്ഥാനാർഥികൾ വിജയിച്ചത്.
രാജസ്ഥാനിലെ ബാരിയിൽ ജസ്വന്ത് സിങ് ഗുർജാറും സാദുൽപൂരിൽ മനോജ് കുമാറും മിന്നും വിജയം നേടി. 27424 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ബി.ജെ.പി സ്ഥാനാർഥി ഗിർരാജ് സിങ് മലിംഗയെയാണ് ജസ്വന്ത് സിങ് ഗുർജാറും 3436 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥി കൃഷ്ണ പൂനിയയെ മനോജ് കുമാറും പരാജയപ്പെടുത്തിയത്.
2018ൽ ജയിച്ച ആറു എം.എൽ.എമാരെയും കോൺഗ്രസ് റാഞ്ചിക്കൊണ്ടു പോയതിന്റെ പകയും വാശിയും ജാഗ്രതയുമായാണ് ബി.എസ്.പി ഇത്തവണ സ്ഥാനാർഥികളെ നിർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.