പാക്​ ചാരനെന്ന്​ സംശയിക്കുന്നയാൾ ബി.എസ്​.എഫ്​ പിടിയിൽ

ചണ്ഡീഗഢ്​: പാക്​ ചാരനെന്ന്​ സംശയിക്കുന്നയാൾ അതിർത്തി സുരക്ഷാ സേനയുടെ പിടിയിലായി. ഫിറോസ്​പൂരിൽ നിന്നാണ്​ പാക്​ ചാരനെന്ന്​ ഇന്ത്യൻ പൗരൻ ബി.എസ്​.എഫി​​െൻറ പിടിയിലായത്​. ഇയാളിൽ നിന്ന്​ പാകിസ്​താൻ സിം കാർഡ്​ ലഭിച്ചിട്ടുണ്ടെന്നാണ്​ റിപ്പോർട്ടുകൾ.

ഇയാൾ മൊബൈൽ ഫോൺ വഴി ആറ്​ പാകിസ്​താൻ നമ്പറുകളിലേക്ക്​ ബന്ധപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്​. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്​ വിടാൻ സൈന്യം തയാറായിട്ടില്ല. യു.പിയിലെ മൊറാദാബാദിൽ നിന്നുള്ളയാളെയാണ്​ ബി.എസ്​.എഫ്​ കസ്​റ്റഡിയിലെടുത്തതെന്നാണ്​ സൂചന.

അതേസമയം, അതിർത്തികളിൽ വെള്ളിയാഴ്​ചയും പാക്​ പ്രകോപനം തുടരുകയാണ്​. ഇന്നും പാകിസ്​താൻ വെടിനിർത്തൽ കരാർ ലംഘിച്ചു.

Tags:    
News Summary - BSF in Ferozepur has arrested an Indian national-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.