Posted On
date_range Updated On
date_range ഛത്തീസ്ഗഡിൽ ബി.എസ്.എഫും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ
റായ്പൂര്‍: ഛത്തീസ്ഗഡിലെ പങ്കജൂര്‍ ജില്ലയില്‍ മാവോയിസ്റ്റുകളും ബി.എസ്.എഫ് ജവാൻമാരും തമ്മില്‍ ഏറ്റുമുട്ടല്‍. കർനറിൽ രാവിലെ ഏഴു മണിക്ക്െപട്രോളിങ് നടത്തുകയായിരുന്ന ബി.എസ്.എഫ് ജവാൻമാർക്കെതിരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിനെ പ്രതിരോധിച്ച ജവാൻമാർ തിരിച്ചടിക്കുകയും ചെയ്തു. പ്രദേശത്ത് കൂടുതൽ ജവാൻമാരെ വിന്യസിച്ചിട്ടുണ്ട്. ഏറ്റുമുട്ടലിൽ ആളപായമുണ്ടായിട്ടില്ല.
ഏപ്രില്‍ 24 ന് സുക്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 25 സി.ആർ.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിനു ശേഷം ഇതാദ്യമായാണ് സൈന്യവും മാവോയിസ്റ്റുകളും നേരിട്ട് ഏറ്റുമുട്ടുന്നത്. സുക്മ ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്ന ഒന്‍പത് പേരെ സി.ആർ.പി.എഫ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.