Posted On
date_range Updated On
date_range കാലിക്കടത്തുകാരുടെ ആക്രമണത്തിൽ ബി.എസ്.എഫ് കമാൻഡർ കൊല്ലെപ്പട്ടു
ന്യൂഡൽഹി: കാലിക്കടത്തുസംഘത്തിെൻറ ആക്രമണത്തിൽ പരിക്കേറ്റ അതിർത്തി രക്ഷസേനയിലെ കമാൻഡർ കൊല്ലപ്പെട്ടു. ബി.എസ്.എഫ് 145ാം ബറ്റാലിയനിലെ സെക്കൻഡ് ഇൻ കമാൻഡ് റാങ്കിലുള്ള ഒാഫിസർ ദീപക് കെ. മൊൻഡലാണ് ത്രിപുരയിലെ ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിലുണ്ടായ ആക്രമണത്തിൽ മരിച്ചത്. 16നാണ് ദീപകിന് തലക്കും കാലിനും ഗുരുതര പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി. അതിർത്തിയിൽ കാലികളെ കടത്താനുള്ള ശ്രമം പട്രോളിങ് സംഘം തടഞ്ഞപ്പോൾ കള്ളക്കടത്തുകാർ ദീപകിനുനേരെ വാഹനം ഒാടിച്ചുകയറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.