representational image

ഗോവ ബീച്ചിൽ ബ്രിട്ടീഷ് വനിതയെ ബലാത്സംഗം ചെയ്തു; പ്രദേശവാസി അറസ്റ്റിൽ

പനജി: വടക്കൻ ഗോവയിലെ അരമ്പോൾ ബീച്ചിനു സമീപത്തെ പ്രശസ്തമായ സ്വീറ്റ് ലേക്കിൽ ബ്രിട്ടീഷ് വനിത ബലാത്സംഗത്തിനിരയായി. സംഭവത്തിൽ 32 കാരനെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസിയായ ജോയൽ വിൻസന്റ് ഡിസൂസയാണ് അറസ്റ്റിലായതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ജൂൺ രണ്ടിനാണ് സംഭവം. ബ്രിട്ടീഷ് വനിത ബീച്ചിൽ വിശ്രമിക്കുന്നതിനിടെ ഇയാൾ ഉപദ്രവിക്കുകയായിരുന്നു. ഭർത്താവിനൊപ്പം ഗോവ സന്ദർശിക്കാനെത്തിയതായിരുന്നു ബ്രിട്ടീഷ് വനിത.

സംഭവത്തിൽ തിങ്കളാഴ്ച ഇവർ പൊലീസിൽ പരാതി നൽകി. തിങ്കളാഴ്ച വൈകിട്ടോടു കൂടി തന്നെ പ്രതിയെ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്. 

Tags:    
News Summary - British woman raped in Goa Beach; Local arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.