ബൃന്ദ കാരാട്ട്
ചെന്നൈ: സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇത്തവണയും വനിത സാന്നിധ്യം ഉണ്ടായേക്കില്ല. ഇത്തവണയും സി.പി.ഐ.എമ്മിന് വനിതാ ജനറല്‍ സെക്രട്ടറി ഉണ്ടായേക്കില്ലെന്നും ഭാവിയില്‍ തീര്‍ച്ചയായും വനിതാ ജനറല്‍ സെക്രട്ടറിയുണ്ടാവുമെന്നും വ്യക്തമാക്കി ബൃന്ദ കാരാട്ട്. രണ്ട് വനിതകള്‍ ഇത്തവണ പോളിറ്റ് ബ്യൂറോയില്‍ നിന്നും ഒഴിയുമെന്നും പപറഞ്ഞു.
'പാര്‍ട്ടിക്കൊരു ഭരണഘടനയുണ്ട്. പ്രായപരിധി മാനദണ്ഡമുണ്ട്. അതിനാല്‍ രണ്ട് വനിതകള്‍ പോളിറ്റ് ബ്യൂറോയില്‍ നിന്നും ഒഴിയുകയും പുതിയ ആളുകള്‍ എത്തുകയും ചെയ്യും', ബൃന്ദ കാരാട്ട് പറഞ്ഞു.
സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ മധുരയില്‍ കൊടിയുയരുന്ന സാഹചര്യത്തിലാണ് പ്രതികരണം. കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ പോളിറ്റ് ബ്യൂറോയില്‍ എത്തിയേക്കും. കേരളത്തില്‍ നിന്ന് പരിഗണിക്കുന്നവരുടെ പട്ടികയില്‍ പ്രഥമ പരിഗണന കെ.കെ ശൈലജക്കാണ് എന്നാണ് പുറത്തുവരുന്ന സൂചനയിൽ നിന്ന് വ്യക്തമാകുന്നത്. പി.ബിയിലെ വനിതാ അംഗങ്ങളായ ബൃന്ദ കാരാട്ടും സുഭാഷിണി അലിയും ഒഴിയുന്നതാണ് ശൈലജക്ക് അനുകൂലമായ ഘടകമാവുക. കെ രാധാക്യഷ്ണന്‍ എം. പി, തോമസ് ഐസക്, ഇ. പി ജയരാജന്‍ എന്നിവരുടെ പേരുകളും പരിഗണന പട്ടികയിലുണ്ട്.
കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന അംഗവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ ബേബിയുടെ പേര് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. മൂന്ന് ടേം പൂര്‍ത്തിയായതിനാല്‍ മാറി നില്‍ക്കുമെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ലെന്നും പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു. മധുരയിലെ തമുക്കം കണ്‍വെന്‍ഷന്‍ സെന്ററിലെ 'സീതാറാം യെച്ചൂരി നഗറി'ലാണ് നാല് ദിവസത്തെ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.