ബ്രിക്സ് ഉച്ചകോടിക്ക് ഒരുക്കം പൂര്‍ത്തിയായി
പനാജി: ഗോവയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഒരുക്കം പൂര്‍ത്തിയായി. ഉച്ചകോടിയുടെ പ്രധാന വേദിയായ ഹോട്ടല്‍ താജ് എക്സോട്ടിക്കയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനുമുള്ള മുറികള്‍ ഒരുക്കിക്കഴിഞ്ഞെന്ന് താജ് എക്സോട്ടിക്ക ജനറല്‍ മാനേജര്‍ രഞ്ജിത് ഫിലിപ്പോസ് പറഞ്ഞു.
ഒക്ടോബര്‍ 15,16 തീയതി കളിലാണ് ഉച്ചകോടി. ഹോട്ടല്‍ അതീവസുരക്ഷാ മേഖലയാക്കി മാറ്റിക്കഴിഞ്ഞു. ഹോട്ടലിലെ മറ്റ് അതിഥികളെ താജ് ഗ്രൂപ്പിന്‍െറ മറ്റ് ഹോട്ടലുകളിലേക്ക് മാറ്റി. മികച്ച ഭക്ഷണം വിളമ്പാന്‍ രാജ്യത്തെങ്ങുമുള്ള മുന്‍നിര പാചകവിദഗ്ധര്‍ എത്തിക്കഴിഞ്ഞു.
അഞ്ച് രാഷ്ട്രത്തലവന്മാര്‍ക്കുമായി ദക്ഷിണേന്ത്യന്‍, ഉത്തരേന്ത്യന്‍, ഗോവന്‍ രീതിയിലുള്ള ഭക്ഷണമാണ് തയാറാക്കുന്നത്. ഭക്ഷണ മെനു ആതിഥേയത്വം വഹിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്യാലയത്തില്‍നിന്നാണ് തയാറാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.