ബ്രാഹ്മണരെയും ബനിയകളെയും പോക്കറ്റിലാക്കി​ ബി.ജെ.പി നേതാവ്​; വിവാദമായപ്പോൾ ക്ഷമാപണം

ഭോപ്പാൽ: മധ്യപ്രദേശിൽ ബ്രാഹ്മണരും ബനിയകളും തന്‍റെ പോക്കറ്റിലാണെന്ന്​ സംസ്​​ഥാനത്തിന്‍റെ ചുമതലയുള്ള ബി.ജെ.പി ജനറൽ സെക്രട്ടറി പി. മുരളീധർ റാവു.

പ്രസ്​താന വിവാദമായതോടെ തന്‍റെ വാക്കുകൾ പ്രതിപക്ഷം വളച്ചൊടിച്ചതാണെന്ന്​ ആരോപിച്ച്​ ക്ഷമാപണം നടത്തി. വിവാദ പരാമർശം നടത്തിയ റാവു മാപ്പ്​ പറയണമെന്നാവശ്യപ്പെട്ട്​ കോൺഗ്രസ്​ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഭോപ്പാലിലെ പാർട്ടി ആസ്​ഥാനത്ത്​ നടത്തിയ വാർത്താ സമ്മേളനമാണ്​ റാവുവിനെ കുഴക്കിയത്​. പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങളുടെ ക്ഷേമത്തിന്​ ബി.ജെ.പി പ്രത്യേക ഊന്നൽ നൽകുമെന്നും​ വോട്ട്​ ബാങ്കിന്​ അപ്പുറത്ത്​ അവരുടെ പ്രശ്​നങ്ങൾ കേൾക്കുമെന്നും റാവു പറഞ്ഞിരുന്നു.

'സബ്​ കാ സാത്ത്​ സബ്​ കാ വികാസ്​' എന്ന പാർട്ടി മുദ്രാവാക്യത്തിന്​ എതിരല്ലേ ഇതെന്ന മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തിന്​ മറുപടി ആയാണ്​ പ്രബല വിഭാഗങ്ങളായ ബ്രാഹ്​മണരും ബനിയകളും തങ്ങളു​ടെ പോക്കറ്റിലാണെന്ന മറുപടി നൽകിയത്​. ഇതാണ്​ വിവാദമായത്​. ആറ്​ മിനിട്ട്​ ദൈർഘ്യമുള്ള വീഡിയോ പുറത്തുവന്നതോടെ പ്രതിഷേധവും കനത്തു.

കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കമൽനാഥ് രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. പ്രതിഷേധം കനത്തതോടെയാണ്​ തിരുത്തും ക്ഷമാപണവുമായി റാവു തന്നെ രംഗത്തെത്തിയത്​. ബി.ജെ.പി എല്ലാവരുടെയും പാർട്ടിയാണെന്നും എല്ലാവർക്കും സ്​ഥാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Brahmins And Baniyas Are In My Pocket- BJP Leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.