ഗർഭിണിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു; കാമുകനടക്കം നാലു പേർ പിടിയിൽ

മീറത്ത്: ഗർഭിണിയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകനടക്കം നാലു പേർ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ മീറത്ത് ജില്ലയിലാണ് സംഭവം.

കല്ലുകൊണ്ട് തലക്കിടിച്ചാണ് യുവതിയെ താനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തിയതെന്ന് പിടിയിലായ കാമുകനായ ആദേഷ് എന്ന യുവാവ് പൊലീസിനോട് സമ്മതിച്ചു.

വിനോദ് എന്നയാളുമായി 2015ൽ യുവതി വിവാഹിതയായിരുന്നു. ഒരു വർഷത്തിനുശേഷം ബന്ധം വേർപിരിയുകയും ചെയ്തു. തുടർന്നാണ് യുവതി ആദേഷുമായി ബന്ധം തുടങ്ങുന്നത്.

ഇതിനിടെ യുവതി ഗർഭിണിയാകുകയും വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായാണ് സുഹൃത്തുക്കളുമൊത്ത് ആദേഷ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

ജൂലൈ രണ്ടിനാണ് യുവതിയെ സംഘം കൊലപ്പെടുത്തിയത്. പിന്നീട് വയലിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Tags:    
News Summary - Boyfriend arrested for assault and killing of woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.