ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷത്തെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന ഇന്ത്യൻ മാധ്യമങ്ങളെ ബഹിഷ്‍കരിക്കണമെന്ന് ഇൻഫ്ലുവൻസർ ധ്രുവ് റാഠി. അത്യന്തം സെൻസിറ്റീവായ സമയത്ത് വ്യാജ വാർത്തകൾ നൽകരുതെന്നും ഇത്തരം ചാനലുകൾ കണ്ട് സമയം കളയരുതെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെ ധ്രുവ് റാഠി വ്യക്തമാക്കി.
രാജ്യത്തെ ചില മാധ്യമങ്ങൾ വ്യാജവാർത്തകൾ പ്രചരിപ്പിച്ച് ആളുകളിൽ ഭീതിയുണ്ടാക്കുകയാണ്. കഴിഞ്ഞ രാത്രിയിൽ ഇത്തരത്തിലുള്ള ഒന്നിലേറെ വാർത്തകളാണ് ചില മാധ്യമങ്ങൾ നൽകിയത്. സീ ന്യൂസ്, ടൈംസ് നൗ അടക്കമുള്ള ഏതാനും ചാനലുകൾ നൽകിയ വ്യാജ വാർത്തകൾ ചൂണ്ടിക്കാട്ടിയായിരുന്നു ധ്രുവ് റാഠിയുടെ വിമർശനം.
കഴിഞ്ഞ ദിവസം മുതർന്ന മാധ്യമപ്രവർത്തകയും തൃണമൂൽ കോൺഗ്രസ് എം.പിയുമായ സാഗരിക ഘോഷും സി.പി.എം കേന്ദ്രനേതൃത്വവും ഇന്ത്യയിലെ മാധ്യമങ്ങളെ വിമർശിച്ച് രംഗത്തുവന്നിരുന്നു. ഇന്ത്യ-പാക് സംഘർഷത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾ അറിയിക്കാനായി കേന്ദ്രസർക്കാർ പതിവായി വാർത്താകുറിപ്പുകൾ പുറത്തിറക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്ത് സാഗരിക ഘോഷ് സമൂഹമാധ്യമം വഴി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.