ന്യൂഡൽഹി: ഡൽഹിയിലെ അശോക് വിഹാറിൽ കാണാതായ ഏഴുവയസ്സുകാരന്‍റെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തി. ഞായറാഴ്ച ഉച്ചക്ക് വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന പ്രിൻസിനെ കാണാതാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഴുക്ക്ചാലിന്‍റെ മൂടി തുറന്നിരുന്നതിനാലാണ് കുട്ടിക്ക് ജീവൻ നഷ്ടമായതെന്ന് കുടുംബം ആരോപിച്ചു.
ഞായറാഴ്ച കുട്ടിയെ കാണാതായതായി കുടുംബം പരാതി നൽകുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തതായി ഡെപ്യൂട്ടി പൊലീസ് കമീഷനർ പറഞ്ഞു. തിരച്ചിലിനിടെ, മൂടാത്ത അഴുക്കുചാലിന് സമീപം പ്രിൻസ് കളിക്കുന്നത് കണ്ടതായി വിവരം ലഭിക്കുകയായിരുന്നു.
ഞായറാഴ്ച വൈകുന്നേരമാണ് മൃതദേഹം അഴുക്കുചാലിൽ നിന്ന് കണ്ടെടുത്തത്. മൃതദേഹം പോർട്ട്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി. അശ്രദ്ധയുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം പേര് വെളിപ്പെടുത്താത്ത ആളുകൾക്കെതിരെ വസീർപൂർ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൂലിപ്പണിക്കാരാണ് കുട്ടിയുടെ മാതാപിതാക്കൾ. വസീർപൂർ ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഇവർ താമസിക്കുന്നത്. സർക്കാർ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു പ്രിൻസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.