ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി; സന്ദേശമെത്തിയത് ‘കോമ്രേഡ് പിണറായി വിജയൻ’ എന്ന മെയിലിൽനിന്ന്

മുംബൈ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേരിലെ ഇ-മെയിൽ ഐ.ഡിയിൽനിന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് (ബി.എസ്.ഇ.) ബോംബ് ഭീഷണി. കെട്ടിടത്തിനുള്ളിൽ നാല് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇന്ന് മൂന്നു മണിക്ക് സ്ഫോടനമുണ്ടാകുമെന്നുമാണ് സന്ദേശം ലഭിച്ചത്.

ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. സംശയകരമായ വസ്തുക്കൾ ഒന്നും കണ്ടെത്തിയിട്ടില്ല.

സംഭവത്തിൽ എം.ആർ.എ മാർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Bombay Stock Exchange Receives Bomb Threat From Comrade Pinarayi Vijayan email id

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.