കോവിഡ്​ ബാധിതരെ ഖബർസ്ഥാനിൽ സംസ്​കരിക്കുന്നത്​ തടയണമെന്ന ഹരജി തള്ളി

മുംബൈ: കോവിഡ് ബാധിച്ച്​ മരിച്ചവരുടെ മൃതദേഹം ഖബറടക്കുന്നതിനെതിരെ നൽകിയ ഹരജി ബോംബെ ഹൈക്കോടതി തള്ളി. ബാന്ദ്ര ഖബർസ്​ഥാനിൽ സംസ്‌കരിക്കുന്നതിനെതിരെ പ്രദേശവാസിയായ പ്രദീപ് ഗാണ്ടിയുടെ നേതൃത്വത്തിലാണ്​ ഹരജി നൽകിയിരുന്നത്​.

മൃതദേഹം ദഹിപ്പിക്കാതെ സംസ്​കരിക്കുന്നത്​ കോവിഡ്​ പകരാൻ ഇടയാക്കുമെന്നായിരുന്നു ഇവരുടെ വാദം. മൃതദേഹങ്ങൾ സംസ്‌കരിക്കാനുള്ള ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷ​​െൻറ (ബിഎംസി) തീരുമാനം പിൻവലിക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ, ഇത്​ അശാസ്​ത്രീയ ആരോപണമാണെന്ന്​ ചീഫ് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് എസ്. എസ്​ ഷിൻഡെ എന്നിവർ വ്യക്​തമാക്കി. 

മൃതദേഹങ്ങൾ കുഴിച്ചിട്ടാൽ രോഗം പടരുമെന്ന വാദം ലോകാരോഗ്യ സംഘടനയോ കേന്ദ്ര സർക്കാറോ അംഗീകരിക്കുന്നി​ല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കോവിഡ് രോഗികളെ സംസ്‌കരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ബി.എം.സിക്ക് നിർദേശം നൽകി.

ഏപ്രിൽ 13ന് ബാന്ദ്രയിൽ ഖബറടക്കാൻ കൊണ്ടുവന്ന മൃതദേഹം ചിലരുടെ പ്രതിഷേധത്തെ തുടർന്ന് മറ്റൊരിടത്തേക്ക്​ കൊണ്ടുപോയിരുന്നു. 

ഇതിനുപിന്നാലെ, കൊറോണ ബാധിച്ച്​ മരിക്കുന്നവരെ മതം നോക്കാതെ ദഹിപ്പിക്കണമെന്നും കുഴിച്ചിടരുതെന്നും മാർച്ച് 30 ന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ സർക്കുലർ ഇറക്കിയിരുന്നു. ഏറെ വിവാദമായ ഈ ഉത്തരവ്​ കടുത്ത എതിർപ്പിനെ തുടർന്ന് പിന്നീട്​ പിൻവലിച്ചു. പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം വിസ്​തൃതിയുള്ള ശ്​മശാനത്തിൽ മാത്രമാണ്​ സംസ്​കരിക്കാൻ അനുമതി നൽകുന്നത്​.

Tags:    
News Summary - Bombay High Court rejects plea against burial of deceased COVID-19 patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.