കേസുകളിൽ വിധി പറയലാണോ നിങ്ങളുടെ അന്വേഷണാത്മക മാധ്യമപ്രവർത്തനം; റിപ്പബ്ലിക്​ ടി.വിയോട്​ കോടതി

മുംബൈ: സുശാന്ത്​ സിങ്​ രാജ്​പുതി​െൻറ മരണം റിപ്പോർട്ട്​ചെയ്​ത മാധ്യമങ്ങളുടെ രീതിയെ വിമർശിച്ച്​ മുംബൈ ഹെകോടതി. അന്വേഷണത്തിലിരിക്കുന്ന കേസിൽ ആരെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന്​ ചോദിക്കുന്നതാണൊ നിങ്ങളുടെ അന്വേഷണാത്മക മാധ്യമപ്രവർത്തനം എന്ന്​ കോടതി ചോദിച്ചു. വ്യക്തികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്ന ഇത്തരം മാധ്യമപ്രവർത്തനം അനുചിതമാണെന്നും മുംബൈ ഹൈക്കോടതി ബുധനാഴ്​ച റിപ്പബ്ലിക് ടിവിയോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് ജി എസ് കുൽക്കർണി എന്നിവരടങ്ങിയ ബെഞ്ചാണ്​ വാദം കേട്ടത്​.

റിപ്പബ്ലിക്​ ടി.വി നടത്തിയ 'അറസ്​റ്റ്​ റിയ'ഹാഷ്​ടാഗ്​ പ്രചരണമാണ്​ കോടതിയെ പ്രകോപിപ്പിച്ചത്​. നടൻ സുശാന്ത് സിങ്​ രാജ്​പുതി​െൻറ മരണവുമായി ബന്ധപ്പെട്ട്​ ചാനൽ സംപ്രേഷണം ചെയ്​ത നിരവധി വാർത്താ റിപ്പോർട്ടുകളേയും കോടതി വിമർശിച്ചു. റിപ്പബ്ലിക് ടിവി മൃതദേഹത്തി​െൻറ ചിത്രങ്ങൾ സംപ്രേഷണം ചെയ്​തത് എന്തുകൊണ്ടാണെന്നും ചാനലി​െൻറ അഭിഭാഷക മാൽവിക ത്രിവേദിയോട് കോടതി ചോദിച്ചു.'ഒരു കേസ് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന്​ അന്വേഷണം നടന്നുകൊണ്ടിരിക്കു​േമ്പാൾ ഒരു ചാനൽ ഇത് കൊലപാതകമാണെന്ന്​ പറയുന്നത്​ അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിൽപെടുമമോ'എന്നും കോടതി ചോദിച്ചു.

നടൻ സുശാന്തി​െൻറ മരണം സംബന്ധിച്ച റിപ്പോർട്ടിങിൽ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച ഒരുകൂട്ടം പൊതുതാൽപര്യ ഹരജികളിൽ അന്തിമ വാദം കേൾക്കവേയാണ്​ ബെഞ്ച് നിരീക്ഷണങ്ങൾ നടത്തിയത്​. കേസുകളിൽ മാധ്യമ വിചാരണ നടത്തുന്നതിൽ നിന്ന് ന്യൂസ് ചാനലുകളെ തടയണമെന്നും ഹരജികളിൽ ആവശ്യപ്പെട്ടിരുന്നു. അച്ചടി, ടിവി മാധ്യമങ്ങൾ പിൻതുടരുന്ന സ്വയം നിയന്ത്രിത സംവിധാനത്തിന് കേന്ദ്രം അനുകൂലമാണെന്ന് സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി) അനിൽ സിംഗ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.