പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ചെന്നൈ-മുംബൈ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി
ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ചൊവ്വാഴ്ച മുംബൈ വിമാനത്താവളത്തിൽ ഇറക്കിയതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് വിമാനം സുരക്ഷിതമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കിയത്.
എല്ലാ യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തിൽ നിന്ന് ഇറക്കിയതായി ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ 6E 5149 വിമാനത്തിനാണ് ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചത്. മുംബൈയിൽ ലാൻഡ് ചെയ്ത ഉടനെ വിമാനത്തെ ഐസൊലേഷൻ ബേയിലേക്ക് കൊണ്ടുപോവുകയും ആവശ്യമായ സുരക്ഷ പരിശോധന നടത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം, വാരണാസി, ചെന്നൈ, പട്‌ന, ജയ്പൂർ തുടങ്ങിയ വിമാനത്താവളങ്ങളിലും ബോംബ് ഭീഷണി ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.