ഡൽഹി വിമാനത്താവളത്തിൽ ബോംബ് ഭീഷണി; രണ്ടുപേർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ രണ്ടുയാത്രക്കാർ അറസ്റ്റിൽ. പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരോട് ന്യൂക്ലിയർ ബോംബ് കൈയ്യിലുണ്ടെന്ന് ഭീഷണി മുഴക്കിയ ഗുജറാത്ത് രാജ്‌കോട്ട് സ്വദേശികളായ ജിഗ്നേഷ് മലാനി, കശ്യപ് കുമാർ ലലാനി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് തട്ടി കയറുകയും മോശമായി പെരുമാറുകയുമായിരുന്നു ഇവർ. പരിശോധനയ്ക്കിടെ തങ്ങളുടെ കയ്യിൽ ന്യൂക്ലിയർ ബോംബ് ഉണ്ടെന്ന് പ്രതികൾ തന്നെ പറയുകയായിരുന്നു. തുടർന്ന് യാത്രക്കാരുടെ സുരക്ഷാ കണക്കിലെടുത്ത് ജിഗ്നേഷ് മലാനിയെയും കശ്യപ് കുമാർ ലലാനിയെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഐ.പി.സി സെഷൻ 182, 505 (1) (ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അറസ്റ്റിലായ ജിഗ്നേഷും കശ്യപും നിർമാണ മേഖലയിൽ കോൺട്രാക്ടർമാരായി ജോലി ചെയ്യുകയാണ്. രണ്ടുപേരെയും ജാമ്യത്തിൽ വിട്ടയച്ചു.

Tags:    
News Summary - Bomb threat at Delhi airport; Two people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.