Posted On
date_range Updated On
date_range രജനിയുടെയും പളനിസാമിയുടെയും വീട്ടിൽ ബോംബ് ഭീഷണി; 21 കാരൻ പിടിയിൽ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ഇ. പളനിസാമിയുടെയും പ്രമുഖ നടൻ രജനീകാന്തിെൻറയും വീടുകളിൽ ബോംബ് ഭീഷണി. ഭീഷണി സന്ദേശമയച്ച 21കാരൻ പി. ഭുവനേശ്വരനെ പൊലീസ് പിടികൂടി. ഇ. പളനി സാമിയുടെയും രജനീ കാന്തിെൻറയും വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭുവനേശ്വരൻ െപാലീസിെന ഫോൺ ചെയ്ത് അറിയിക്കുകയായിരുന്നു.
തുടർന്ന് െപാലീസ് തന്നെ അന്വേഷണം നടത്തിയെങ്കിലും സന്ദേശം വ്യാജമാണെന്ന് വ്യക്തമായി. ഫോൺ നമ്പർ പിന്തുടർന്ന് പ്രതിയെ പിടികൂടി. അടുത്തിടെ, പുതുച്ചേരി മുഖ്യമന്ത്രിക്ക് നേരെയും ഇയാൾ ബോംബ് ഭീഷണി മുഴക്കിയിരുന്നു.
ചെന്നൈയിലെ കിൽപൗക്ക് സർക്കാർ ആശുപത്രിയിൽ വിഷാദ രോഗത്തിന് ചികിത്സയിലാണ് ഭുവനേശ്വർ. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ വീട്ടിൽ ബോംബുവെച്ചെന്ന് വ്യാജ സന്ദേശം നൽകിയതിന് 2013ലും ഇയാളെ െപാലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.