Posted On
date_range Updated On
date_range ബോഫേഴ്സ് കേസ്: സി.ബി.െഎയുടെ അപ്പീൽ സുപ്രീംകോടതി പരിഗണിക്കും
കൊച്ചി: സുപ്രീംകോടതി ഇന്ന് ബോഫോഴ്സ് കേസ് പരിഗണനക്കെടുക്കും. 2005ൽ ഹിന്ദുജ സഹോദരൻമാരെ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സി.ബി.ഐ സമർപ്പിച്ച ഹർജിയാണ് പരിഗണിക്കുക. കഴിഞ്ഞ ഫെബ്രുവരി മൂന്നിന് കേസ് പരിഗണിച്ചപ്പോൾ ചീഫ്‌ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിൽ നിന്ന് ജസ്റ്റീസ് ഖാൻ വിൽകർ പിൻമാറിയിരുന്നു. ഹൈകോടതി വിധി വന്ന് 12 വർഷത്തിനു ശേഷം കേസിൽ അപ്പീൽ പോകുന്നതിനെ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ നേരത്തെ എതിർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.