Posted On
date_range Updated On
date_range ഭർതൃവീട്ടിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തി
ലഖ്നോ: ഭർതൃവീട്ടിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ഭാലിയയിലാണ് സംഭവം. സപ്ന ചൗഹാൻ(20) ആണ് കൊല്ലപ്പെട്ടത്.
ജൂൺ 18നായിരുന്നു സപ്നയുടെ വിവാഹം. ജൂൺ 30നാണ് യുവതിയെ കാണാതാകുന്നത്. ഭർതൃവീട്ടുകാരാണ് സപ്നയുടെ കുടുംബത്തെ വിവരമറിയിച്ചത്. പിന്നാലെ സഹത്വാർ പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച പരാതിയും നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി കൈമാറി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.