ചെന്നൈ: കൊടൈക്കനാലിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങി കാണാതായ മെഡിക്കൽ വിദ്യാർഥിയുടെ മൃതദേഹം മൂന്ന് ദിവസത്തിനു ശേഷം കണ്ടെത്തി. കോയമ്പത്തൂർ സ്വദേശി നന്ദകുമാറിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർഥി ആയിരുന്നു. 11 പേരടങ്ങുന്ന സംഘമായി കൊടൈക്കനാൽ വിൽപ്പെട്ട് റൂട്ടിൽ സ്ഥിതി ചെയ്യുന്ന അഞ്ചുവീട് വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയതായിരുന്നു. മഴക്കാലത്ത് ഏറെ അപകടം നിറഞ്ഞിരിക്കുന്ന വെള്ളച്ചാട്ടമാണിത്.
വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങുന്നവർക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ ഇത് അവഗണിച്ച് നന്ദകുമാർ ഉൾപ്പെടെ 5 പേർ പാറക്കെട്ടുകളിലൂടെ വെള്ളച്ചാട്ടത്തിനിരികിലേക്ക് പോവുകയും ഒഴുക്കിൽ പെടുകയുമായിരുന്നു.
മഴയെ തുടർന്ന് കനത്ത ഒഴുക്കുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിദ്യാർഥിക്കായി ശക്തമായ തെരച്ചിൽ നടത്തിയെങ്കിലും മോശം കാലാവസ്ഥ കാരണം പലപ്പോഴും തടസ്സപ്പെട്ടു. വെള്ളച്ചാട്ടത്തിൽ നിന്നും കിലോമീറ്ററുകൾ താഴെ പാറക്കെട്ടുകൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.