Posted On
date_range Updated On
date_range ബോഡോലാൻഡ് വിദ്യാർഥി യൂനിയൻ നേതാവ് വെടിയേറ്റ് മരിച്ച നിലയിൽ
കൊക്രജാർ: ബോഡോലാൻഡ് വിദ്യാർഥി യൂനിയൻ നേതാവ് ലാഫിഖുൽ ഇസ്ലാം വെടിയേറ്റ് മരിച്ച നിലയിൽ. ആൾ ബോഡോലാൻഡ് മൈനോരിറ്റി വിദ്യാർഥി യൂനിയൻ പ്രസിഡന്‍റ് ആയ ലാഖിഫിനെ ഹാർഡ് വെയർ കടയിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. കൊക്രാജറിന് മൂന്ന് കിലോമീറ്റർ അകലെയുള്ള കടയിൽ വൈകുന്നേരം 4.30നാണ് മൃതദേഹം കണ്ടെത്തിയത്. പാർട്ടി യോഗത്തിൽ പങ്കെടുത്ത് തിരിച്ചുവരുന്നതിനിടെയാണ് അക്രമി വെടിവെച്ചത്.
മോട്ടോർസൈക്കിളിലെത്തിയ രണ്ട് പേരാണ് കൃത്യത്തിന് പിന്നിലെന്നും ഇവർ ഹെൽമറ്റ് ധരിച്ചതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും പൊലീസ് അറിയിച്ചു. അക്രമികൾക്കായി തെരച്ചിൽ ആരംഭിച്ചുവെന്നും കൊക്രജർ എസ്.പി രാജൻ സിങ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.