ഷോപിയാൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ 70 ദിവസത്തിന്​ ശേഷം കണ്ടെടുത്തു

ശ്രീനഗർ: ഷോപിയാൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന്​ സിവിലിയൻമാരുടെ മൃതദേഹങ്ങൾ 70 ദിവസങ്ങൾക്ക്​ ശേഷം കണ്ടെടുത്തു. ബാരമുള്ള ജില്ലയിലെ ശ്​മശാനത്തിൽ നിന്നാണ്​ മൃതദേഹങ്ങൾ കണ്ടെത്തിയത്​. മൃതദേഹങ്ങൾ​ പിന്നീട്​ ബന്ധുക്കൾക്ക്​ വിട്ടുനൽകി.

ഇംതിയാസ്​ അഹമ്മദ്​, അ​ബ്​റാർ അഹമ്മദ്​, മുഹമ്മദ്​ ഇബറാർ എന്നിവരുടെ മൃതദേഹങ്ങളാണ്​ കണ്ടെത്തിയത്​. ഇവരെ തീവ്രവാദികളെന്ന്​ ആരോപിച്ച്​ വ്യാജ ഏറ്റുമുട്ടലിൽ വധിക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങളിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇതുകണ്ട ഇവരുടെ ബന്ധുക്കൾ ബന്ധപ്പെടുകയും മൃതദേഹങ്ങൾ തിരിച്ചറിയുകയുമായിരുന്നു. ബന്ധുക്കളുടെ ഡി.എൻ.എ സാമ്പിളുകൾ പരിശോധിച്ചതിന്​ ശേഷമാണ്​ മൃതദേഹങ്ങൾ കൈമാറിയത്​.

ഷോപിയാനിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ തീവ്രവാദ ബന്ധം തെളിയിക്കുന്നതിനുള്ള ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. ഏറ്റുമുട്ടൽ കൊലയിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്​. പ്രാഥമിക അന്വേഷണത്തിൽ ഏറ്റുമുട്ടലിൽ അഫ്​സപ നിയമത്തിൻെറ പല വകുപ്പുകളും ലംഘിക്കപ്പെട്ടതായും കണ്ടെത്തിയിരുന്നു.

Tags:    
News Summary - Bodies of Shopian encounter victims exhumed, handed over to families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.