Posted On
date_range Updated On
date_range ആരാധനാലയത്തിന് ബോംബെറിഞ്ഞ കേസിൽ ബി.ജെ.പി പ്രാദേശിക നേതാവ് അറസ്റ്റിൽ
കോയമ്പത്തൂർ: നഗരത്തിലെ ഗണപതി വേദംബാൾ നഗറിലെ ആരാധനാലയത്തിന് പെട്രോൾ ബോംബെറിഞ്ഞ കേസുമായി ബന്ധപ്പെട്ട് ര ണ്ടുപേരെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ രത്നപുരി സ്വദേശികളായ ബി.ജെ.പി പ്രാദേശിക നേതാവ് പാണ്ടി (41), വി.എച്ച്.പി പ്രവർത്തകൻ അഖിൽ (23) എന്നിവരാണ് പിടിയിലായത്.
മാർച്ച് അഞ്ചിന് പുലർെച്ച ഒന്നിനായിരുന്നു സംഭവം. ആളപായമോ നാശനഷ്ടമോ സംഭവിച്ചിരുന്നില്ല. പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്കും രണ്ട് മൊൈബൽഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.