Posted On
date_range Updated On
date_range മോദിക്കെതിരായ പഴയ ട്വീറ്റ് പിൻവലിക്കില്ല; പ്രതികരണവുമായി ഖുശ്ബു
ന്യൂഡൽഹി: മോദിക്കെതിരായി 2018ലെ ട്വീറ്റ് പിൻവലിക്കില്ലെന്ന് വ്യക്തമാക്കി നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദർ. താനൊരിക്കലും ആ ട്വീറ്റ് ഡിലീറ്റ് ചെയ്യില്ല, അതുപോലെ വേറെയും ട്വീറ്റുകൾ നിരവധിയുണ്ട്. കോൺഗ്രസിന് ഇപ്പോൾ ജോലിയില്ലാതായിരിക്കുന്നു. ഇനിയും ഇത്തരം ട്വീറ്റുകൾ നിങ്ങൾക്ക് കണ്ടെത്താമെന്നും ഖുശ്ബു ട്വിറ്ററിൽ എഴുതി.
രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയതിനു പിന്നാലെയാണ് ഖുശ്ബു സുന്ദറിന്‍റെ പഴയ ട്വീറ്റ് കോൺഗ്രസ് പ്രവർത്തകർ കുത്തിപ്പൊക്കിയത്. ‘മോദി എന്നതിന്റെ അർഥം അഴിമതി എന്നാക്കി മാറ്റാമെന്ന്’ 2018ൽ കോൺഗ്രസിലായിരുന്നപ്പോൾ ഖുശ്ബു ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് വൈറലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.