ബി.ജെ.പി നേതാവ് കൗസർ ജഹാൻ ഡൽഹി ഹജ്ജ് കമ്മിറ്റി ചെയർപേഴ്‌സൺ

ന്യൂഡൽഹി: ബി.ജെ.പി നേതാവ് കൗസർ ജഹാനെ ഡൽഹി ഹജ്ജ് കമ്മിറ്റി ചെയർപേഴ്‌സണായി തെരഞ്ഞെടുത്തു. ഇതാദ്യമായാണ് എ.എ.പിക്ക് ഡൽഹി ഹജ്ജ് കമ്മിറ്റിയിൽ സ്വാധീനം നഷ്ടപ്പെടുന്നത്.

ഡൽഹി സെക്രട്ടറിയേറ്റിൽ നടന്ന തെരഞ്ഞെടുപ്പിൽ അഞ്ചിൽ മൂന്ന് വോട്ട് നേടിയാണ് കൗസർ ജഹാൻ തെരഞ്ഞെടുക്കപ്പെട്ടത്. ഡൽഹി ഹജ്ജ് കമ്മിറ്റ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ വനിതയാണ് കൗസർ. ഡൽഹിയിലെ മുൻ കോൺഗ്രസ് അധ്യക്ഷയായിരുന്ന തജ്ദാർ ബാബറാണ് ഇതിന് മുമ്പ് ഹജ്ജ് കമ്മിറ്റി അധ്യക്ഷയായ ഏക വനിത. കമ്മിറ്റിയിലെ അംഗങ്ങൾ ചേർന്നാണ് ചെയർമാനെ തീരുമാനിക്കുന്നത്.

കമ്മിറ്റിയിൽ ആറ് അംഗങ്ങളാണുള്ളത്. എം.എൽ.എമാരായ അബ്ദുൽ റഹ്മാൻ, ഹാജി യൂനുസ് എന്നിവരാണ് എ.എ.പി അംഗങ്ങൾ. കൗസർ ജഹാന് പുറമെ മുസ്‌ലിം പണ്ഡിതൻമാരിൽനിന്ന് ബി.ജെ.പി നാമനിർദേശം ചെയ്ത മുഹമ്മദ് സഅദ്, കോൺഗ്രസ് കൗൺസിലറായ നാസിയ ഡാനിഷ്, ബി.ജെ.പി എം.പിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. മുഹമ്മദ് സഅദ്, ഗൗതം ഗംഭീർ എന്നിവർ ജഹാനെയാണ് പിന്തുണച്ചത്. 

Tags:    
News Summary - BJP's Kausar Jahan elected Delhi Haj Committee chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-10 00:48 GMT